ആലപ്പുഴ: ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന പ്ലസ് ടു ഒഴികെയുള്ള വിവിധ പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്ക് (പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെ) പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 2021-22 വര്‍ഷം ജില്ലാ പഞ്ചായത്ത് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, ഗ്രാമപഞ്ചായത്തില്‍ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷം ഈ ധനസഹായം കൈപ്പറ്റിയിട്ടില്ലെന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷിക്കണം. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 31നകം ജില്ല പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ (അനക്‌സ്), തത്തംപള്ളി പി.ഒ., ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2252548.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ