ആലപ്പുഴ: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി അഡ്വ ബിപിൻ സി. ബാബുവിനെ തിരഞ്ഞെടുത്തു.
കൃഷ്ണപുരം ഡിവിഷനിൽ നിന്നുള്ള അംഗമാണ്. രാവിലെ 11ന് നടന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് അഡ്വ ബിപിൻ സി. ബാബുവിനെ തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ