കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്കോ) മാർക്കറ്റിംഗ് സൂപ്പർവൈസർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 18 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.
Job Details
• ഡിപ്പാർട്ട്മെന്റ്: Kerala state poultry Development Corporation
• ജോലി തരം: Kerala Govt
• കാറ്റഗറി നമ്പർ: 222/2021
• നിയമനം: സ്ഥിര നിയമനം
• ജോലിസ്ഥലം: കേരളത്തിലുടനീളം
• ആകെ ഒഴിവുകൾ: --
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 14.07.2021
• അവസാന തീയതി: 18.08.2021
Vacancy Details
കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ ലിമിറ്റഡ് ആകെ രണ്ട് മാർക്കറ്റിംഗ് സൂപ്പർവൈസർ ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
Age Limit Details
✦ 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ആണ് അപേക്ഷിക്കാൻ അവസരം ഉള്ളത്.
✦ ഉദ്യോഗാർത്ഥികൾ 1985 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
✦ സംവരണ വിഭാഗത്തിൽ പെടുന്ന പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
1. അംഗീകൃത സർവകലാശാലാ അഥവാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാർക്കറ്റിംഗിൽ MBA അല്ലെങ്കിൽ
2. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും BBA, മാർക്കറ്റിംഗ് മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
Salary Details
കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി മാർക്കറ്റിംഗ് സൂപ്പർവൈസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 13210 രൂപ മുതൽ 22360 രൂപ വരെ മാസം ശമ്പളം ലഭിക്കും.
How to Apply KEPCO Vacancies?
✦ 2021 ഓഗസ്റ്റ് 18 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി
✦ ആദ്യമായി അപേക്ഷിക്കുന്നവർ https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് വൺടൈം രജിസ്ട്രേഷൻ ചെയ്യുക
✦ മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് നോട്ടിഫിക്കേഷൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
✦ താഴെ സെർച്ച് ബാറിൽ കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
✦ Apply Now എന്ന് സെലക്ട് ചെയ്യുക
✦ ആവശ്യമായ വിവരങ്ങൾ കൊടുത്ത് സബ്മിറ്റ് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ