ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തിൽ ജൂലൈ 27 (ചൊവ്വാഴ്ച) രാവിലെ 11 മണി മുതൽ “പാലിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ” (തൈര്, ലസ്സി, ശ്രീഖൺഠ്, യോഗർട്ട്) എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് മുഖേന ഓൺ ലൈൻ പരിശീലനം സംഘടിപ്പിക്കും. . ക്ലാസ്സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 27 ന് രാവിലെ 10.30 വരെ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. 9947775978എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേൽ വിലാസവും അയച്ചു നൽകിയും പരിശീലനത്തിനായി രജിസ്റ്റർ ചെയ്യാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ