ആലപ്പുഴ: മാതൃജ്യോതി പദ്ധതിയിലൂടെ ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ആശുപത്രി ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, ഭിന്നശേഷി സംബന്ധിച്ച മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് പകർപ്പ് എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷ ഫോറം http://sjd.kerala.gov.in/ എന്ന വെബ്‌സൈറ്റിലും ആലപ്പുഴ ജനറൽ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന ജില്ല സാമൂഹിക നീതി ഓഫീസിലും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477 2253870
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ