ഡൽഹി:രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124 A വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ച കൂടി അനുവദിച്ച്‌ സുപ്രീംകോടതി.

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍ ഈമാസം 27ന് വീണ്ടും പരിഗണിക്കും.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ 124 A വകുപ്പ് പ്രയോഗിക്കുന്നുവെന്ന് ഹര്‍ജികളില്‍ ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകരായ വിനോദ് ദുവെ, സിദ്ദിഖ് കാപ്പന്‍, ആക്ടിവിസ്റ്റ് ദിഷാ രവി, ഐഷ സുല്‍ത്താന എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടി.

Post a Comment

വളരെ പുതിയ വളരെ പഴയ